യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന കമ്പെയ്ന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2016 ഫെബ്രുവരി 14നാണ് പരീക്ഷ. ഡറാഡൂണ്‍ മിലിട്ടറി അക്കാദമി (200ല്‍ 25 സീറ്റുകള്‍ എന്‍.സി.സി വിഭാഗത്തിന് സംവരണം), ഏഴിമല നാവിക അക്കാദമി (ഹൈഡ്രോ/ ജനറല്‍ സര്‍വിസ്, 45), ഹൈദരാബാദ് എയര്‍ഫോഴ്സ് അക്കാദമി(പ്രീ ഫ്ളയിങ് 32), ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി(175), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ 19 എസ്.എസ്.സി വുമന്‍ (5) എന്നിവയിലേക്കാണ് പ്രവേശം നടത്തുക. ഡറാഡൂണ്‍ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമി എന്നിവയില്‍ 2017 ജനുവരിയിലും ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയില്‍ 2017 ഏപ്രിലിലാണ് കോഴ്സ് ആരംഭിക്കുന്നത്.
യോഗ്യത: ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം, നാവല്‍ അക്കാദമി എന്‍ജിനീയറിങ് ബിരുദം, എയര്‍ഫോഴ്സ് അക്കാദമി ഏതെങ്കിലും വിഷയത്തില്‍ ബിരുദം (10+2 ലെവലില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ചിരിക്കണം). അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: മിലിട്ടറി അക്കാദമി അവിവാഹിതരായ യുവാക്കള്‍, 1993 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. നാവിക അക്കാദമി അവിവാഹിതരായ യുവാക്കള്‍, 1993 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം, എയര്‍ഫോഴ്സ് അക്കാദമി അവിവാഹിതരായ യുവാക്കള്‍, 2017 ജനുവരി ഒന്ന് അടിസ്ഥാനത്തില്‍ 20നും 24 നുമിടയില്‍. കമേഴ്സ്യല്‍ പൈലറ്റ് ലൈന്‍സ് ലഭിച്ചവര്‍ക്ക് 26 വയസ്സ് വരെ അപേക്ഷിക്കാം. ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി 1992 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ യുവാക്കള്‍, എസ്.എസ്.സി വുമന്‍ നോണ്‍ ടെക്നിക്കല്‍ കോഴ്സിന് അവിവാഹിതരായ യുവതികള്‍ക്കും അപേക്ഷിക്കാം. 1992 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
അപേക്ഷ ഫീസ്: 200 രൂപ, എസ്.ബി.ഐ ബ്രാഞ്ചില്‍ പണമടക്കുകയോ സ്റ്റേറ്റ് ബാങ്ക് സര്‍വിസ് വഴി ഇന്‍റര്‍നെറ്റ് ബാങ്കിങ്/ ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് സംവിധാനം വഴിയോ ഫീസ് അടക്കാം. പട്ടിക വിഭാഗത്തില്‍പെട്ടവരും സ്ത്രീകളും ഫീസ് അടക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ നാല്.
പരീക്ഷ തീയതിക്ക് മൂന്നാഴ്ച മുമ്പ് ഇഅഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.